ബംഗളൂരു- കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 61,819പേര്‍ ചികിത്സയില്‍ തുടരുന്നു. തിങ്കളാഴ്ച 5324 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,01,456 ആയി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ബംഗളൂരുവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളുരുവില്‍ 1470 പുതിയ വൈറസ് ബാധിതരെയാണ് തിങ്കളാഴ്ച കണ്ടെത്തിയത്.
ബെല്ലാരി ജില്ലയില്‍ 840പേരും കല്‍ബുര്‍ഗിയില്‍ 631 പേരും
മൈസൂരുവില്‍ 296 പേരും ഉഡുപ്പിയില്‍ 225 പേരും കോവിഡ് പോസിറ്റീവ് ആയി.
തിങ്കളാഴ്ച 75 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ
1953 ആയി. ബംഗളുരുവിലാണ് തിങ്കളാഴ്ച 26 മരണം സ്ഥിരീകരിച്ചത്.
9708 റാപിഡ് ആന്റിജനും 18, 516 പി.സി.ആറുമടക്കം 28, 224 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകള്‍ 12 ലക്ഷം പിന്നിട്ടു.