ഗാങ്‌ടോക്ക്-സിക്കിമില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 74 വയസുകാരനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കിഴക്കന്‍ സിക്കിം ജില്ലയിലെ താമസക്കാരനായിരുന്നു ഇയാള്‍. ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നു.സംസ്ഥാനത്ത് ഒരാള്‍ കോവിഡ് വന്ന് മരിച്ചതില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സിക്കിമില്‍ ശനിയാഴ്ച വരെ 357 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.