Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് മുക്തി നേടിയത് 36,000 ത്തിലേറെ രോഗികൾ

ന്യൂദൽഹി-ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും അധികം പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു  36,145 പേർ. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി. നിലവിൽ 63.92 ശതമാനം ആണ് രോഗമുക്തി നിരക്ക്. ഇത് അർത്ഥമാക്കുന്നത് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനം പ്രതി ഉയർന്ന് രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വർധിച്ചു വരുന്നു എന്നാണ്. രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നാലു ലക്ഷം കവിഞ്ഞു. നിലവിൽ ഇത് 4,17,694 ആണ്. ചികിൽസയിൽ ഉള്ളവരേക്കാൾ (നിലവിൽ 4,67,882) 1.89 തവണ അധികമാണ് രോഗ മുക്തി നേടിയവരുടെ എണ്ണം.  അതിനിടെ, ആദ്യമായി ഒറ്റദിവസം 4,40,000 ത്തിൽ അധികം കോവിഡ് പരിശോധനകൾ എന്ന നേട്ടത്തിലും ഇന്ത്യ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,42,263 സാമ്പിളുകളാണ് പരിശോധിച്ചത്. അതിന്റെ ഫലമായി ദശലക്ഷത്തിൽ പരിശോധനാ നിരക്ക് (ടിപിഎം) 11,805 ആയി വർധിപ്പിക്കാൻ കഴിഞ്ഞു. രാജ്യത്ത് ആകെ 1,62,91,331 സാമ്പിളുകളാണ് പരിശോധിച്ചത്. ആദ്യമായി ഒറ്റദിവസം പരിശോധനയിൽ ഗവൺമെന്റ് ലാബുകൾ സർവകാല റെക്കോർഡ് കൈവരിച്ചു. 3,62,153 സാമ്പിളുകളാണ് പരിശോധിച്ചത് . 79,878 പരിശോധനകളിലൂടെ സ്വകാര്യ ലാബുകളും പുതിയ ഉയരത്തിൽ എത്തി.
കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മരണനിരക്കും കുറയുകയാണ്. നിലവിൽ 2.31% ആണ് രാജ്യത്തെ മരണനിരക്ക്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുകളിൽ ഒന്ന് ഇന്ത്യയുടേതാണ്.

 

Latest News