ഹൈദരാബാദ്- കോവിഡ് രോഗികളെ സുഖപ്പെടുത്തുമെന്നും മാരകമായ വൈറസ് ബാധിക്കുന്നത് തടയുമെന്നും വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ വ്യാജ ബാബയെ
മിയാപൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മാരകമായ വൈറസിനെ ചികിത്സിക്കാന്‍ തനിക്ക് പ്രത്യേക കഴിവുണ്ടെന്ന് പറഞ്ഞ മുഹമ്മദ് ഇസ്മായില്‍ എന്ന ബാബ അടുത്തിടെ ഒരാളില്‍നിന്ന് 40,000 രൂപ വാങ്ങിയിരുന്നു.
തന്നെ സമീപിക്കുന്ന വിശ്വാസികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് 5,000 മുതല്‍ 50,000 രൂപ വരെ ഇയാള്‍ ആവശ്യപ്പെടാറുണ്ടെന്ന് പോലീസ് പറയുന്നു.
തങ്ങളുടെ ബാബക്ക് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇസ്മായിലിന്റെ ശിഷ്യന്മാര്‍ പ്രചാരണം ആരംഭിച്ചിരുന്നു. ഇതുവരെ ഒരാള്‍ മാത്രമാണ് പരാതി നല്‍കിയതെന്നും കൂടുതല്‍ പേര്‍ പരാതി നല്‍കാന്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു.