റാസല്‍ഖൈമ- അല്‍ റംസ് ക്രീക്കില്‍ കുളിക്കാനിറങ്ങിയതിനിടെ കടലില്‍ മുങ്ങിത്താഴ്ന്ന നാലു കുട്ടികളെ രക്ഷപ്പെടുത്തിയ സ്വദേശി രക്ഷപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ജാസിം റാഷിദ് റജബ് ആണു സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇദ്ദേഹത്തിന് അഭിനന്ദനം ഒഴുകുകയാണ്.
അല്‍ റംസ് ക്രീക്കില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ചുഴിയില്‍പ്പെടുകയായിരുന്നു. അവധി ദിവസം ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി മടങ്ങുമ്പോഴാണ് ജാസിം അപകടവിവരം അറിഞ്ഞത്. ഉടന്‍ അങ്ങോട്ടു കുതിച്ചു. സ്ഥലത്തെത്തുമ്പോള്‍ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ശക്തമായ തിരമാലകള്‍ക്കിടയില്‍ സാഹസികമായി നാലു പേരെയും ഇദ്ദേഹം രക്ഷപ്പെടുത്തി.