Sorry, you need to enable JavaScript to visit this website.

കോവിഡ്  പ്രതിരോധത്തില്‍ പങ്കാളികളാകാന്‍  ആയൂര്‍വേദ, ഹോമിയോ, ആയുഷ്, ദന്ത ഡോക്ടര്‍മാരും

തിരുവനന്തപുരം- കോവിഡ്  വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരേയും ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാത്ഥികളേയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലടക്കം വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.ആയൂര്‍വേദ ഡോക്ടര്‍മാര്‍, ഹോമിയോ ഡോക്ടമാര്‍, ആയുഷ് ഡോക്ടര്‍മാര്‍, ദന്തഡോക്ടമാര്‍ എന്നിവരെല്ലാം ഇനി കോവിഡ്  ചികിത്സയ്ക്കായി നിയോഗിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാവും ഇവരെ ഡ്യൂട്ടിക്കായി നിയോഗിക്കുക. മെഡിക്കല്‍ ഓഫീസര്‍മാര്‍, ആയുഷ്/ദന്തല്‍ സര്‍ജന്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍സ്, ഫാര്‍മസിസ്റ്റുകള്‍, വിവിധ മെഡിക്കല്‍ കോഴ്‌സുകള്‍ ചെയ്യുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും ഇനി കോവിഡ്  കെയര്‍ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്കായി എത്തും.
 

Latest News