Sorry, you need to enable JavaScript to visit this website.

ഹാദിയയുടെ കാത്തിരിപ്പ് തുടരും, കേസ് 30-ലേക്ക് മാറ്റി


ന്യൂദൽഹി- ഹാദിയ കേസ് ഈ മാസം 30-ലേക്ക് മാറ്റി. ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട പരാതി എൻ.ഐ.എ അന്വേഷിക്കുന്നതിനെതിരെ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ പരാതിയാണ് സുപ്രീം കോടതി മാറ്റിയത്. ഷെഫിൻ ജഹാന് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവേയും എൻ.ഐ.എ അഭിഭാഷകൻ മനീന്ദർ സിംഗും തമ്മിൽ ചൂടേറിയ വാ്ഗ്വാദമാണ് സുപ്രീം കോടതിയിൽ നടന്നത്. തുടർന്ന് ഇത്തരം ചൂടേറിയ അവസ്ഥയിൽ ഹരജി തീർപ്പ് കൽപ്പിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി കേസ് ഈ മാസം മുപ്പതിലേക്ക് മാറ്റിവെക്കുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് മിശ്ര, ജെ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി മാറ്റിയത്.
 

Latest News