തിരുവനന്തപുരം- സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ എൻ.ഐ.എ നീക്കം. സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്ട്രട്ടറിക്ക് കത്ത് നൽകി. എപ്പോൾ ആവശ്യപ്പെട്ടാലും ദൃശ്യങ്ങൾ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ഇടിമിന്നലിൽ തകർന്നുവെന്നും പുതിയത് സ്ഥാപിക്കുകയാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമെന്നാണ് എൻ.ഐ.എ കരുതുന്നത്.