ന്യൂദല്‍ഹി- ഫോബ്‌സ് റിയല്‍ ടൈം പട്ടികയില്‍ ആഗോള ധനികരുടെ പട്ടികയില്‍ അഞ്ചാമനായി റിലയന്‍സ് മേധാവി മുകേഷ് അംബാനി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി മൂല്യം 13 ലക്ഷം കോടി രൂപയില്‍ എത്തിയതോടെയാണ് മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നനായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയില്‍ പകുതിയും മുകേഷ് അംബാനിയുടേതാണ്.
ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വന്‍ നേട്ടം സാധ്യമായത്.
ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് തന്നെയാണ് ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബില്‍ ഗേറ്റ്‌സ്, ബര്‍ണാര്‍ഡ് അര്‍നോള്‍ട്ട്, മാര്‍ക് സക്കര്‍ബര്‍ഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. മുകേഷ് അംബാനിക്കുശേഷം എലോണ്‍ മസ്‌ക്, ലാറി എല്ലിസണ്‍, വാറന്‍ ബഫറ്റ് എന്നിവര്‍ സ്ഥാനം പിടിച്ചു.