ജയ്പൂര്‍- രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കും എതിരായ നടപടി നീട്ടിവെക്കാനുള്ള രാജസ്ഥാന്‍ ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ സി.പി ജോഷി. കൂറുമാറ്റ വിരുദ്ധതയെ കുറിച്ച് തീരുമാനിക്കാന്‍ സ്പീക്കറിന് മാത്രമേ സാധിക്കൂ എന്നത് സുപ്രിംകോടതി നിര്‍വചിച്ചിട്ടുണ്ട്. നോട്ടീസ് അയക്കാന്‍ സ്പീക്കറിന് പൂര്‍ണ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും പതിനെട്ട് എംഎല്‍എമാര്‍ക്കും എതിരെ നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. സച്ചിന്‍ പൈലറ്റിന്റെ ഹരജി പരിഗണിച്ചാണ് ഉത്തരവ്. അംഗങ്ങളെ അയോഗ്യരാക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി കോടതിയില്‍ വാദിച്ചിരുന്നുവെങ്കിലും കോടതി തള്ളി. അയോഗ്യതാ നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനം നീട്ടിവെക്കാനാണ് കോടതി നിര്‍ദേശിച്ചത്.