Sorry, you need to enable JavaScript to visit this website.

ആന്ധ്രയില്‍ സെപ്റ്റംബര്‍ അഞ്ചിന് വിദ്യാലയങ്ങള്‍ തുറക്കാന്‍ ഒരുങ്ങുന്നു

അമരാവതി- ആന്ധ്രപ്രദേശില്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌കൂളുകള്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു,
മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി വിളിച്ചുചേര്‍ത്ത  വിദ്യാഭ്യാസ അവലോകന യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി ആദിമുലപു സുരേഷാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.  സെപ്റ്റംബര്‍ അഞ്ചിനു സ്‌കൂളുകള്‍ തുറക്കാന്‍ തീയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും തത്സമയ സാഹചര്യത്തെ അടിസ്ഥാനമാക്കി അന്തിമ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതുവരെ ഉച്ചഭക്ഷണത്തിനുപകരം റേഷന്‍ സാധനങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്‍.കെ.ജിയും യു.കെ.ജിയും ഉള്‍പ്പെടുന്ന പ്രീപ്രൈമറി ആരംഭിക്കുമെന്നും ജൂനിയര്‍ ഗവണ്‍മെന്റ് കോളേജുകളില്‍  എപി ഇയംസെറ്റ്, ജെഇഇ, ഐഐഐടി തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് കോച്ചിംഗ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി ജില്ലാ തലത്തില്‍ ജോയിന്റ് ഡയറക്ടര്‍ തസ്തിക ആരംഭിക്കും.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ശരിയായി നടപ്പിലാക്കുന്നതിനായി രണ്ട് സംസ്ഥാനതല ഡയറക്ടര്‍ റേഞ്ച് തസ്തികകളും ഉച്ചഭക്ഷണ വിതരണത്തിന് ജഗന്നന്ന ഗോരുമുദ്ദ പദ്ധതി  ആരംഭിക്കാനം  മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

 

Latest News