മക്ക- ഹജിനു മുമ്പായി വിശുദ്ധ കഅ്ബാലയത്തിന്റെ കിസ്‌വ ഉയര്‍ത്തിക്കെട്ടി. തിക്കിലും തിരക്കിലും തീര്‍ഥാടകര്‍ പിടിച്ചുവലിക്കാതിരിക്കാന്‍ എല്ലാ വര്‍ഷവും ഹജിനു മുമ്പായി കിസ്‌വ മൂന്നു മീറ്റര്‍ ഉയര്‍ത്തിക്കെട്ടാറുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യക്ക് അകത്തുള്ള സ്വദേശികളേയും വിദേശികളേയും പങ്കെടുപ്പിച്ച് പരിമിത തോതിലാണ് ഇത്തവണ ഹജ് കര്‍മം.
കൊറോണ വ്യാപനം തടയാന്‍ ശ്രമിച്ചുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഇത്തവണ വിശുദ്ധ കഅ്ബാലയത്തിലും ഹജ്‌റുല്‍ അസ്‌വദിലും സ്പര്‍ശിക്കാനും ചുംബിക്കാനും തീര്‍ഥാടകരെ അനുവദിക്കില്ല.
ഹാജിമാര്‍ കഅ്ബാലയത്തിനു സമീപം എത്തുന്നത് തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കുകയും ചെയ്യും.