ന്യൂദല്‍ഹി- ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനുശേഷം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കെ സംസാരിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ച് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.
ബിസിനസ് ഇന്ത്യ കാര്‍ട്ടൂണിസ്റ്റ് പഞ്ചു ഗാംഗുലിയുടെ കാര്‍ട്ടൂണാണ് കമന്റ് ആവശ്യമില്ലെന്ന കുറിപ്പോടെ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരിക്കയാണ് ഈ കാര്‍ട്ടൂണ്‍.