റിയാദ്- കിംഗ് ഫൈസല്‍ സ്പഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ പ്രതിവാര മന്ത്രിസഭ യോഗം ചേര്‍ന്നു. ആശുപത്രിയില്‍ പ്രത്യേകമായി സജ്ജീകരിച്ച ഓഫീസില്‍ വെര്‍ച്വല്‍ കാബിനറ്റ് യോഗത്തിലാണ് ചികിത്സയില്‍ കഴിയുന്ന രാജാവ് പങ്കെടുത്തത്. ഇതിന്റെ വീഡിയോ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു.
ഹജ് ഒരുക്കങ്ങളും കോവിഡ് സ്റ്റാറ്റസും വിലയിരുത്തിയ യോഗത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മറ്റെല്ലാ മന്ത്രിമാരും പങ്കെടുത്തു. പാകിസ്താന്‍, ബഹ്‌റൈന്‍, യുഎഇ, ജപ്പാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി വിവിധ മേഖലകളില്‍ ഉഭയകക്ഷി കരാറിന് അന്തിമരൂപം നല്‍കാന്‍ മന്ത്രിമാരെ യോഗം ചുമതലപ്പെടുത്തി. ഏതാനും ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കി.
فيديو | الباحث السياسي سليمان العقيلي: رئاسة #الملك_سلمان لجلسة #مجلس_الوزراء من مقره في المستشفى دليل على حرص القيادة على مصالح الشعب pic.twitter.com/2W7Zgqu8fH
— قناة الإخبارية (@alekhbariyatv) July 21, 2020