Sorry, you need to enable JavaScript to visit this website.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളേ, വിളികള്‍ക്ക് നിങ്ങളും കാതോര്‍ക്കുക

കോഴിക്കോട്- 'ഹം ജാന്‍തേ തേ കീ സച്ചിന്‍പൈലറ്റ് നികമ്മ ഹൈ' രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ ഇന്നലെത്തെ വാക്കുകളാണിത്. 'നികമ്മ' എന്ന ഹിന്ദി പദത്തിന്റെ അര്‍ത്ഥം ഒന്നിനും കൊള്ളാത്തവന്‍ എന്നാണ്. കഴിഞ്ഞ ദിവസം വരെ ഉപമുഖ്യമന്ത്രിയായിരുന്ന, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന പൈലറ്റിനെ ഗെഹലോട്ട് അഭിസംബോധന ചെയ്തത് ഇങ്ങനെയാണെങ്കില്‍ രാജസ്ഥാനിലെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് അദ്ധേഹത്തെ വിശേഷിപ്പിച്ചത് 'ധോഖേബാസ്'എന്നാണ്.ധോഖേബാസിന്റെ അര്‍ത്ഥം വഞ്ചകന്‍ എന്നാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ഗാന്ധി, ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് യുവത്രയങ്ങളാണ് ഇന്ത്യയുടെ ഭാവി എന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ രണ്ട് പേര്‍ കോണ്‍ഗ്രസ് കൂടാരം വിട്ടിരിക്കുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപി ആയതില്‍ സന്തോഷിക്കുകയല്ല ഞങ്ങള്‍,മാറാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസിനെ ആലോചിച്ച് സഹതപിക്കുക മാത്രമാണ് ഞങ്ങള്‍.
സംഘപരിവാര്‍ വിരുദ്ധ പോരാട്ടം രാജ്യത്ത് ശക്തിപ്പെടുന്ന കാലത്ത്, ആ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നതിന് ആദ്യ ഉദാഹരണമല്ല ജോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും.ഇതുവരെ ബി.ജെ.പി.യിലേക്ക് പോയ കോണ്‍ഗ്രസിലെ ചില നേതാക്കളെ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.-ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 
 

Latest News