കൊച്ചി- ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാര്‍ അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവര്‍ . അര്ജുന് ആണ് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. അപകട സമയത്ത് ബാലഭാസ്കറാണ് കാറോടിച്ചിരുന്നത്. അലക്ഷ്യമായി കാറോടിച്ചതാണ് അപകട കാരണം. അതുകൊണ്ട് തനിക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ അനുവദിക്കണമെന്നും അര്ജുന് ഹരജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം അപകടസമയത്ത് ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതു തന്നെയായിരുന്നു ബാലഭാസ്കറിന്റെ ഭാര്യയും നല്കിയ മൊഴി. എന്നാല്‍ താന്‍ പിന്‍സീറ്റിലായിരുന്നു ഇരുന്നതെന്നും ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചതെന്നും അര്ജുന് അവകാശപ്പെടുന്നു.ചികിത്സാ ചെലവായി ഒരു കോടിയില്‍പരം രൂപ തനിക്ക് ചെലവായതായും മറ്റ് ജീവിത മാര്‍ഗങ്ങളില്ലെന്നും ബാലഭാസ്കറിന്റെ കുടുംബത്തെ എതിര്‍കക്ഷിയാക്കി നല്കിയ ഹരജിയില്‍ പറയുന്നു.