ന്യൂദല്‍ഹി- രാജ്യത്ത് തിങ്കളാഴ്ച 587 കോവിഡ് മരണങ്ങളും 37,148 പുതിയ രോഗബാധയും സ്ഥിരീകരിച്ചു.
നിലവില്‍ 4,02,529 ആക്ടീവ് കേസുകളടക്കം കോവിഡ് ബാധിച്ചവരുടെ എണ്ണം 11,55,191 ആയി.
7,24,578 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഇതുവരെ മരണസംഖ്യ 28,084 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.