ജയ്പുര്‍- രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. രാജസ്ഥാന്‍ പോലീസിന്റെ പ്രത്യേക സംഘമാണ് കേന്ദ്ര മന്ത്രിക്ക് നോട്ടീസയച്ചത്. കുതിരക്കച്ചവട ആരോപണത്തില്‍ ശെഖാവത്തിനെതിരെ രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് വിമത എംഎല്‍എയും കേന്ദ്ര മന്ത്രി ശെഖാവത്തും ഫോണില്‍ ഗൂഢാലോചന നടത്തുന്നതിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഏത് അന്വേഷണം നേരിടാനും താന്‍ തയ്യാറാണ്, പ്രചരിക്കുന്ന ക്ലിപ്പിലെ ശബ്ദം എന്റേതല്ല, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്നും ശെഖാവത്ത് നേരത്തെ പറഞ്ഞിരുന്നു.