ബംഗളുരു- ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്ക് തൊട്ടതിന് യുവാവിനും കുടുംബത്തിനും ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം.ബംഗളുരുവില്‍ നിന്ന് 530 കി.മീ അകലെയാണ് സംഭവം. മിനാജി ഗ്രാമത്തിലുള്ള യുവാവിനെയാണ് താലിക്കോട്ട് വെച്ച് അക്രമിച്ചത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളുടെ ബൈക്ക് ഇയാള്‍ അബദ്ധത്തില്‍ സ്പര്‍ശിക്കുകയായിരുന്നു.ഇത് കണ്ടവര്‍ കൂട്ടംകൂടി വന്ന് ഇയാളെയും കുടുംബത്തെയും അക്രമിച്ചുവെന്ന് പോലിസ് അറിയിച്ചു.
പതിമൂന്ന് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.ഇവര്‍ക്കെതിരെ പോലിസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശത്ത് ആളുകള്‍ സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിരുന്നില്ലെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിട്ടുണ്ട്. യുവാവിനെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാമെന്ന് പോലിസ് പറഞ്ഞു.