ഗൂഗിളിനും ആമസോണിനും നികുതി; പിറകോട്ടില്ലെന്ന് ഇന്ത്യ

ന്യൂദല്‍ഹി- ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കില്ല. ഇത് ഏതെങ്കിലും ഒരു രാജ്യത്തെ ലക്ഷ്യമിട്ടല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.


ആമസോണ്‍, ഫേസ് ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇന്ത്യയുടെ തീരുമാനം യു.എസ് വാണിജ്യ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഭാവയില്‍ സ്വതന്ത്ര വ്യാപാരം അനുവദിക്കുന്നതിനെ കുറിച്ച് ഇന്ത്യയും അമേരിക്കയും ചര്‍ച്ച തുടരുന്നതിനിടെയാണ് ഡിജിറ്റല്‍ കമ്പനികളില്‍നിന്ന് നികുതി ഈടാക്കാനുള്ള ഇന്ത്യയുടെ തീരുമാനം.

 

Latest News