മസ്കത്ത്- ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശികളായ തൃശൂര്‍ വേളൂക്കര കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പക്കാരന്‍ ജോണ്‍ (67), ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചു ദേവസ്സിയുടെ മകന് ജോയ് (62) എന്നിവരാണ് മരിച്ചത്.
42 വര്‍ഷമായി സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോയ്. കോവിഡ് ബാധിച്ച് മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ: മേഴ്സി. മകള്‍: സൗമ്യ, മരുമകന്: സിജോ.
25 വര്‍ഷമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നെടുമ്പക്കാരന്‍ ജോണ്‍. ഭാര്യ: ഗ്രേസി എടാട്ടുക്കാരന്‍, മക്കള്‍: ജോഫി, ജെന്‍സി.