ദുബായ്- സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഫൈസൽ ഫരീദിനെ ഉടൻ ഇന്ത്യക്ക് കൈമാറും. കഴിഞ്ഞ വ്യാഴാഴ്ച മുതൽ റാശിദിയ പോലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദ്. നിരവധി തവണ ഫൈസലിനെ ദുബായ് പോലീസ് ചോദ്യം ചെയ്തു. അടുത്ത ദിവസം തന്നെ ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറും. ഫൈസലിനെ പിടികൂടിയ വിവരം ദുബായ് അധികൃതർ ഇന്ത്യയെ അറിയിച്ചു. ഫൈസലിന്റെ പാസ്പോർട്ട് ഇന്ത്യ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. അധികം വൈകാതെ ഫൈസലിന് ദുബായ് യാത്രാവിലക്കും ഏർപ്പെടുത്തി. ഫൈസൽ ഫരീദിന് ഇത്രയും തുക നൽകിയത് ആരാണ്, കോൺസുലേറ്റിന്റെ വ്യാജ സീൽ പതിപ്പിച്ചത് എങ്ങിനെ, ഇതിന് ആരൊക്കെ സഹായം ചെയ്തു തുടങ്ങിയ കാര്യങ്ങളും ദുബായ് അധികൃതർ അന്വേഷിക്കുന്നുണ്ട്.