ആലപ്പുഴ- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. അമ്പലപ്പുള-തിരുവല്ല റോഡിൽ മരിയാപുരയ്ക്കും പച്ചയ്ക്കുമിടയിലാണ് സംഭവം. തലവടി തണ്ണുവേലിൽ സുനിലിന്റെ മക്കളായ മിഥുൻ എം പണിക്കർ, നിമൽ എം പണിക്കർ എന്നിവരാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മിഥുൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്.