ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡിന്റെ സാമൂഹിക വ്യാപനം ആരംഭിച്ചിട്ടുണ്ടെന്ന് ഐഎംഎ ചെയര്‍പേഴ്‌സണ്‍ ഡോ. വി.കെ മോംഗ . രാജ്യത്ത് സ്ഥിതി അതീവഗുരുതരമാണ്. ഓരോ ദിവസവും മുപ്പതിനായിരത്തില്‍ കൂടുതല്‍ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇത് നല്ലൊരു സാഹചര്യമല്ല. നിരവധി കാര്യങ്ങള്‍ ഇതിന് പിറകിലുണ്ടെങ്കിലും ഗ്രാമങ്ങളില്‍ വ്യാപനം വര്‍ധിക്കുന്നുണ്ട്.
സാമൂഹിക വ്യാപനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസ് നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെയാണ് കീഴടക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത് പ്രയാസകരമായി മാറുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. ലോകത്തില്‍ കോവിഡ് വ്യാപനത്തില്‍ മൂന്നാംസ്ഥാനമാണ് ഇന്ത്യക്ക്. 1055932 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.