ഖമീസ് മുഷൈത്ത്- കരുനാഗപള്ളി ആദിനാട് സ്വദേശി വെളിയത്ത് സൈനുദ്ദീൻ (65) ഖമീസ് മുഷൈത്തിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രണ്ട് വർഷമായി ഹൃദയസംബന്ധമായ അസുഖം ഉള്ളയാളായിരുന്നു. സൗദിയിൽ എത്തിയിട്ട് 40 വർഷമായ സൈനുദ്ദീൻ ഖമീസ് മുഷൈത്ത് ഹിറ മദ്രസയുടെ എതിർവശത്തായിരുന്നു താമസം. ഭാര്യ: സീനത്ത്. മക്കൾ: സബീന, സൽമ, സാമിയ (ജിദ്ദ). മരുമക്കൾ: സുനിൽ അഹ്മദ്, അബ്ദുൾഹക്കീം (നജ്‌റാൻ) ജാസിം (ജിദ്ദ). ഖബറടക്ക നടപടികളുപടികളുമായി സലീം കൽപറ്റയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകൾ രംഗത്തുണ്ട്.