പാരിസ്- ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നാന്റസ് കത്തീഡ്രലില്‍ വന്‍തീപിടിത്തം. പടിഞ്ഞാറന്‍ ഫ്രഞ്ച് നഗരമായ നാന്റെസിലുള്ള കത്തീഡ്രലിലാണ് തീപിടിത്തമുണ്ടായത്. നൂറോളം അഗ്‌നിശമന സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.15ാം നൂറ്റാണ്ടിലെ ദേവാലയമാണ് നാന്റസ് കത്തീഡ്രല്‍. പാരീസിലെ നോത്ര ദാം കത്തീഡ്രലില്‍ ഉണ്ടായ വലിയ തീപിടിത്തത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് വീണ്ടും മറ്റൊരു ദേവാലയത്തില്‍ അഗ്‌നിബാധയുണ്ടായത്. ഇതിന് മുമ്പ് 1972ല്‍ നാന്റെസ് കത്തീഡ്രലില്‍ തീപിടുത്തമുണ്ടായിരുന്നു.