ലണ്ടന്‍- കോവിഡ് വ്യാപനം തടയുന്നതിനായുള്ള സാമൂഹിക അകലം പാലിക്കല്‍ ദീര്‍ഘകാലം തുടരേണ്ടിവരുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറും യു.കെ സര്‍ക്കാരിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായി ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി.
ക്രിസ്മസോടുകൂടി ജനജീവതം സാധാരണ നിലയിലെത്തിക്കാനാകുമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ശുഭാപ്തി വിശ്വാസത്തിനും പ്രഖ്യാപനത്തിനും കനത്ത തിരിച്ചടിയാണ് പ്രൊഫ. ക്രിസ് വിറ്റിയുടെ പ്രസ്താവന.
യു.കെയില്‍നിന്ന് കോവിഡ് നിര്‍മാര്‍ജനം ചെയ്യാമെന്നുള്ള ശുഭാപ്തി വിശ്വാസം പുലര്‍ത്താമെങ്കിലും മറ്റുള്ളവരില്‍നിന്നുള്ള അകലം പാലിക്കല്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൈകഴുകലും ഐസൊലോഷനും വീട്ടു നിരീക്ഷണവുമൊന്നും ഉടനെ അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല.
നിയന്ത്രണ നടപടികള്‍ എടുത്തു മാറ്റിയതോടെ രോഗബാധയുടെ നിരക്ക് കൂടിവരികയാണെന്ന് എഡിന്‍ബറോ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ലിന്‍ഡ ബൗള്‍ഡും പറഞ്ഞു.