ന്യൂയോര്‍ക്ക്- പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെഹ്രിക് ഇ താലിബാന്‍ തലവന്‍ മുഫ്തി നൂര്‍ വാലി മെഹ്‌സുദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റിയാണ് മുഫ്തി നൂറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ചേര്‍ത്തത്. അല്‍ഖ്വയ്ദയ്ക്കായി സാമ്പത്തിക സഹായം നല്‍കുക, പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഭീകരാക്രമണ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മുഫ്തി നൂര്‍ വാലി മെഹ്‌സൂദ് ചെയ്യുന്നതായി ഐക്യരാഷ്ട്ര സംഘടന സുരക്ഷാ കൗണ്‍സില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.