ന്യൂദല്‍ഹി-കോവിഡ് സാഹചര്യത്തിലും തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ നട്ടാഷ ഡാല്‍മിയയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയും കേസ് രേഖകളും നേരിട്ട് ഫയല്‍ ചെയ്യണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെടുന്നു. അതിനാല്‍ സുപ്രിംകോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതിയുടെ നിലപാട് ആരാഞ്ഞ ശേഷം അറിയിക്കാന്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കി.