കോപ്പന്‍ഹേഗന്‍- ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ വിവാഹിതയായി. 42കാരിയായ ഫ്രെഡറിക്‌സന്‍ ചലച്ചിത്ര സംവിധായകനും ഫോട്ടോഗ്രാഫറുമായ ബോ തെങ്ബഗ്ഗിനെ(50)യാണ് വിവാഹം ചെയ്തത്. മോഅന്‍ ദ്വീപിലെ പള്ളിയില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് മൂന്ന് തവണയാണ് വിവാഹം നീട്ടിവെച്ചത്. ഒടുവില്‍ ബുധനാഴ്ച ഫ്രെഡറിക്‌സണ്‍ വിവാഹിതയാവുകയായിരുന്നു.തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ആദ്യം വിവാഹം നീട്ടിവെച്ചത്. പിന്നീട് യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തിന്റെ ഭാഗമായും കോവിഡ് പ്രതിസന്ധിയുടെ ഭാഗമായും വിവാഹം നീട്ടിവെച്ചിരുന്നു.