Sorry, you need to enable JavaScript to visit this website.

വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി ആമസോണ്‍

വാഷിംഗ്ടണ്‍- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി ആമസോണ്‍ 2021 ജനുവരി എട്ട് വരെ നീട്ടി. നേരത്തെ ഒക്ടോബര്‍ രണ്ട് വരെയായിരുന്നു ആമസോണ്‍ തിയതി നീട്ടി അനുവദിച്ചിരുന്നത്. അതേസമയം ആമസോണ്‍ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും.ഓഫീസില്‍ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോണ്‍ അറിയിച്ചു. ഒപ്പം വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.
 

Latest News