Sorry, you need to enable JavaScript to visit this website.

സ്വപ്‌നയും സന്ദീപും കേരളം വിട്ടത് പട്ടാപ്പകല്‍ കാറില്‍; പാലിയേക്കര ടോള്‍പ്ലാസയിലെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം- നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ് സംസ്ഥാനം വിട്ടത് പട്ടാപ്പകല്‍ വാളയാര്‍ വഴിയെന്ന് വിവരം. സംഭവം നടന്ന് നാലുദിവസത്തിന് ശേഷമാണ് സ്വപ്‌ന കേരളം വിട്ടത്. കുടുംബ സമേതം പട്ടാപ്പകല്‍ ഇവരുടെ കാറിലാണ് സഞ്ചരിച്ചത്.

ഇവര്‍ തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു മണിക്കൂറിന് ശേഷം ഇതേ കാര്‍ വടക്കഞ്ചേരി കടന്ന് വാളയാര്‍ ടോള്‍പ്ലാസയില്‍ എത്തി. സ്വപ്‌നയ്ക്കും കുടുംബത്തിനുമൊപ്പം സന്ദീപും ഉണ്ടായിരുന്നുവെന്നാണ് സൂചന.

സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്‌നക്കായി കസ്റ്റംസും പോലിസും തെരച്ചില്‍ നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് പട്ടാപ്പകല്‍ അധികൃതര്‍ക്ക് കണ്‍മുമ്പിലൂടെ തന്നെ ഇവര്‍ സംസ്ഥാനം വിട്ടതെന്ന് ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നു.സംഭവത്തിന് ആറ് ദിവസത്തിന് ശേഷമാണ് സ്വപ്‌നയെയും സന്ദീപിനെയും ബംഗളുരുവിലെ ഹോട്ടലില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
 

Latest News