തിരുവനന്തപുരം- നയതന്ത്ര ബഗേജില് സ്വര്‍ണം പിടിച്ച അന്നേദിവസം പ്രതി സ്വപ്ന വിവാദ ഫ്ളാറ്റിന്റെ പരിധിയിലുണ്ടായിരുന്നുവെന്ന് ഫോണ്‍ രേഖകള്‍. ജൂലൈ അഞ്ചിന് രാവിലെ ഒമ്പത് മണി മുതല്‍ 12.20 വരെ ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ് എന്ന ടവറിന്റെ പരിധിയിലായിരുന്നുവെന്നാണ് വിവരം. ഈ സമയം മറ്റ് പ്രതികളായ സന്ദീപും സരിത്തും ഒപ്പമുണ്ടായിരുന്നു. സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ടവറിലെ ഫ്ളാറ്റില്‍ വെച്ചാണ് സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതികള്‍ക്ക് ഈ ഹോട്ടലില്‍ മുറിയെടുക്കാന്‍ സഹായിച്ചത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനാണെന്ന് നേരത്തെ വ്യക്തമായിരുന്നു.ഈ ഫ്ളാറ്റ് സമുച്ചയത്തില്‍ ആറാം നിലയില്‍ എഫ് ആര് 6 എന്ന അപ്പാര്‍ട്ട്മെന്റില്‍ ശിവശങ്കരന് താമസിക്കുന്നുമുണ്ട്. ഈ ഫ്ളാറ്റില്‍ വെച്ച് സ്വര്‍ണക്കടത്ത് ആസൂത്രണം നടന്നതിനാല്‍ ഈ ഫ്ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.