ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 1731 കസ്റ്റഡി മരണങ്ങള്‍ നടന്നതായി യുനൈറ്റഡ് എന്‍.ജി.ഒ കാമ്പയിന്‍ എഗെയിന്‍സ്റ്റ് ടോര്‍ച്ചര്‍ (യു.എന്‍.സി.എ.ടി) റിപ്പോര്‍ട്ട്.
ദിവസം അഞ്ച് പേരാണ് കസ്റ്റഡിയില്‍ മരിക്കുന്നതെന്നും ഇവരില്‍ ഭൂരിഭാഗവും ദളിത്, മുസ്്ലിം,ആദിവാസി തുടങ്ങിയ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളും പാവങ്ങളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകവ്യാപകമായി തുടരുന്ന പീഡനങ്ങള്‍ക്കെതിരായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ് യു.എന്‍.സി.എ.ടി.
കഴിഞ്ഞ വര്‍ഷം 1606 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും 125 പേര്‍ പോലീസ് കസ്റ്റഡിയിലുമാണ് മരിച്ചത്. 2018 ല്‍ 1966 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.