കുവൈത്ത് സിറ്റി- കുവൈത്തിലെ ജസീറ എയര്‍വേസ് ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കൊച്ചി, ദല്‍ഹി, മുംബൈ, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചത്. കുവൈത്ത് എയര്‍വേസും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ബുക്കിംഗ് തുടങ്ങിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള അനുമതി ലഭിക്കുന്നതനുസരിച്ചു ഷെഡ്യൂളിലെ യാത്രാ തീയതിയില്‍ മാറ്റമുണ്ടാവുമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.
ഓഗസ്റ്റില്‍ 30 ശതമാനം ശേഷിയിലാണ് കുവൈത്ത് വിമാനത്താവളത്തില്‍ സര്‍വീസ് ആരംഭിക്കുന്നതെന്നും ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ കുവൈത്ത് തീരുമാനിച്ചിരുന്നു.
കുവൈത്തില്‍നിന്നും ബുധനാഴ്ച 29 വിമാനങ്ങളിലായി 5,285 പേര്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര്‍ യാത്രയായത്.