ന്യൂദല്‍ഹി- തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ വിവരങ്ങള്‍ തിരുത്തി സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി, പി.സി.സി അധ്യക്ഷന്‍ എന്നീ പദവികളാണ് അദ്ദേഹം ഒഴിവാക്കിയത്. ഈ പദവികളില്‍ നിന്ന് പാര്‍ട്ടി അദ്ദേഹത്തെ നീക്കിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് നിലനിര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് വെബ്‌സൈറ്റിന്റെ ലിങ്ക് നീക്കം ചെയ്തിട്ടില്ല. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷന്‍. കോണ്‍ഗ്രസ് സംസ്ഥാന ഓഫീസില്‍ സച്ചിന്‍ പൈലറ്റിന്റെ നെയിംബോര്‍ഡും അല്‍പം മുമ്പ് നീക്കിയിട്ടുണ്ട്.