Sorry, you need to enable JavaScript to visit this website.

ചൊവ്വയിലേക്ക് യു.എ.ഇയുടെ ചരിത്രദൗത്യം; ഇനി മണിക്കൂറുകള്‍ മാത്രം

ദുബായ്- ചൊവ്വ പര്യവേക്ഷണത്തിന് യു.എ.ഇ വികസിപ്പിച്ച ബഹിരാകാശപേടകമായ ഹോപ് പ്രോബ് ചരിത്രപരമായ ദൗത്യത്തിനുള്ള അവസാനവട്ട ഒരുക്കത്തില്‍. ചൊവ്വാഴ്ച യു.എ.ഇ സമയം 12:51:27 ന് ജപ്പാനിലെ താനെഗാഷിമ ദ്വീപില്‍നിന്ന് വിക്ഷേപണം നടക്കുമെന്നാണ് പ്രതീക്ഷ. ജപ്പാന്റെ എച്ച്-ഐ.ഐ.എ റോക്കറ്റാണ് ഹോപ് പ്രോബുമായി ചൊവ്വയെ ലക്ഷ്യമാക്കി കുതിക്കുക.
ബഹിരാകാശ പേടകത്തെ ചുവന്ന ഗ്രഹത്തിലേക്ക് നയിക്കാനും ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്താനുമുള്ള തിരക്കിട്ട തയാറെടുപ്പ് ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററിലെ (എം.ബി.ആര്‍.എസ്.സി) എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ആരംഭിച്ചിട്ടുണ്ട്. വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം (പുലര്‍ച്ചെ 1.51ന്) റോക്കറ്റില്‍നിന്ന് വേര്‍പ്പെട്ട് പേടകം പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ അല്‍ഖവാനീജിലെ ബഹിരാകാശ കേന്ദ്രത്തിലെ കണ്‍ട്രോള്‍ ടീം ഇതിനെ നിരീക്ഷിക്കുകയും ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നതുവരെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും.

ആദ്യ 30 ദിനങ്ങളില്‍, പ്രോബ് ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യാന്‍ വിദഗ്ധം സംഘം മാറി 24 മണിക്കൂറും ജോലി ചെയ്യും. ചൊവ്വയിലേക്കുള്ള 493,500,000 കിലോമീറ്റര്‍ യാത്രക്ക് ആവശ്യമായ  ഊര്‍ജം പേടകത്തില്‍ ഘടിപ്പിച്ച സോളാര്‍ പാനലുകള്‍ പിടിച്ചെടുത്ത് ബാറ്ററിയിലേക്ക് പകരുന്നുണ്ടെന്ന് സംഘം ഉറപ്പാക്കുകയും ചെയ്യും. 'വിക്ഷേപണത്തിനായി എല്ലാ സാങ്കേതിക തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ഇനി എല്ലാവരെയും പോലെ ഞങ്ങളും ആ ചരിത്ര മുഹൂര്‍ത്തതിനായി കാത്തിരിക്കുകയാണെന്ന് എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ ടീമംഗം പറഞ്ഞു.

 

Latest News