ഹോങ്കോങ്- ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതീകാത്മക 'വോട്ട്' ചെയ്ത് ഹോങ്കോങ് ജനാധിപത്യവാദികള്‍. ലക്ഷക്കണക്കിനു പേരാണ് ചൈനയുടെ നിയമനിര്‍മാണ (ലെജിസ്ലേറ്റിവ്) കൗണ്‍സിലിലേക്കുള്ള പ്രതീകാത്മക വോട്ടെടുപ്പില്‍ പങ്കെടുത്തത്. വരാനിരിക്കുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനായാണ് വോട്ടെടുപ്പ്.
ശനി, ഞായര്‍ ദിവസങ്ങളിലായി ജനാധിപത്യ വാദികള്‍ നടത്തിയ 'െ്രെപമറി' തെരഞ്ഞെടുപ്പില്‍ ലക്ഷങ്ങളാണു പങ്കെടുത്തത്. അതും പുതിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പോലും വകവയ്ക്കാതെതാണ് ജനങ്ങളെത്തിയത്. ചൈനയ്ക്കു കീഴില്‍ സ്വതന്ത്ര ഭരണാവകാശമുള്ള ഹോങ്കോങ്ങിന്റെ സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ കൈകടത്തലിനു ഷി ചിന്‍പിങ് ഭരണകൂടത്തെ സഹായിക്കുന്ന സുരക്ഷാ നിയമം നടപ്പാക്കി രണ്ടാഴ്ച തികയുമ്പോഴാണു പ്രതിഷേധക്കാരുടെ പുതിയ നീക്കം.
നിയമത്തെ മറികടന്നാണ് വോട്ടെടുപ്പ് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി ഹോങ്കോങ് ഭരണഘടനാകാര്യ മന്ത്രി എറിക് സാങ് കഴിഞ്ഞയാഴ്ച ഭീഷണി മുഴക്കിയിരുന്നു. പ്രാദേശിക സര്‍ക്കാരിന്റെ ക്രമസമാധാനത്തെയും നടത്തിപ്പിനെയും ബാധിക്കുന്നതാണു തിരഞ്ഞെടുപ്പു പ്രക്രിയയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. തെിരഞ്ഞെടുപ്പിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരംതന്നെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയെങ്കിലും ശനി രാവിലെ മുതല്‍ പതിനായിരങ്ങളാണ് പോളിങ് ബൂത്തുകളിലെത്തിയത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു വോട്ടെടുപ്പ് പ്രക്രിയ.
നിലവിലെ നിയമപ്രകാരം ഹോങ്കോങ്ങിലെ ജനാധിപത്യവാദികളുടെ സമരത്തെ ഭീകരപ്രവര്‍ത്തനമായും വിദേശശക്തികളുടെ ഇടപെടലായുംവരെ ചിത്രീകരിക്കാം. വാറന്റില്ലാതെ സെര്‍ച്ചിന് പോലീസിന് അധികാരം നല്‍കുന്നതാണ് നിയമം. സുരക്ഷാ നിയമത്തെ അട്ടിമറിക്കുന്ന സന്ദേശങ്ങള്‍ തടയുന്നതിന് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും വിവിധ ഐടി പ്ലാറ്റ്‌ഫോമുകള്‍ക്കും (മൊബൈല്‍ ആപ് ഉള്‍പ്പെടെ) നിര്‍ദേശം നല്‍കാനും ഇതുവഴി സാധിക്കും.
പ്രൈമറി തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച, ഇതിന്റെ സംഘാടക സംഘത്തിലൊന്നായ പബ്ലിക് ഒപീനിയന്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓഫിസ് പോലീസ് പരിശോധിച്ചിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമായാണ് ജനാധിപത്യവാദികളുടെ വിവിധ കൂട്ടായ്മകള്‍ പ്രതീകാത്മക െ്രെപമറി തെരഞ്ഞെടുപ്പിനെ കാണുന്നത്.