രാമനഗര- കര്‍ണാടകയിലെ രാമനഗരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാലു മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികല്‍ മരിച്ചു. ബംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളജ്, തമിഴ്നാട്ടിലെ വെല്ലൂര്‍ വിഐടിയു മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായ ദിവ്യ, ജീന, നിഖിത്, ജോയിദ് ജേക്കബ് എന്നിവരാണ് മരിച്ചത്. മൈസൂരു ദേശീയപാതയില്‍ രാമനഗര ജില്ലയിലെ സംഘബസവനദൊട്ടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടടുത്താണ് അപകടം .
വിദ്യാര്‍ത്ഥി സംഘം ബംഗളൂരുവിലേക്ക് വരികയായിരുന്നു. മൈസൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്ക് ഇവരുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചു. റോഡിലെ ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് ട്രക്ക് കാറിനെ ഇടിച്ചു തെറിപ്പിച്ചത്. ട്രക്ക് അമിതവേഗതയിലാണ് വന്നിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നാലു പേരും ദുരന്തസ്ഥലത്തുവച്ചു തന്നെ മരിച്ചു.