തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെതിരെ ഭാര്യയുടെ അഭിഭാഷക രംഗത്ത്. തന്റെ 150 പവന് സ്വര്‍ണവും പണവും സിരിത്ത് തട്ടിയെടുത്തു എന്നാണ് ഭാര്യയുടെ ആരോപണം. സ്വപ്നയുമായി പരിചയപ്പെട്ടതിന് ശേഷം ഭാര്യയെയും കുട്ടിയെയും സിരിത്ത് ഒഴിവാക്കി. ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് എതിരെ സരിത്ത് വിവാഹ മോചന ഹര്‍ജി നല്‍കിയെന്നും സരിത്തിന്റെ ഭാര്യയുടെ അഭിഭാഷകയായ ഗിരിജകുമാരി പറഞ്ഞു.
തിരുവനന്തപുരം കുമാരപുരം സ്വദേശിയായ യുവതിയുമായി 2011ല്‍ ആണ് സരിത്തിന്റെ വിവാഹം നടന്നത്. കുമാരപുരത്തെ സമ്പന്നമായ കുടുംബത്തില്‍ അംഗമായ യുവതിയെയാണ് സരിത്ത് വിവാഹം ചെയ്തത്. നൂറ്റമ്പത് പവനില്‍ അധികം സ്വര്‍ണവും നല്കിയ ശേഷമായിരുന്നു ആഡംബര വിവാഹം. എഞ്ചിനീയറിംഗ് ബിരുദം നേടിയ യുവതി വിവാഹ ശേഷം സരിത്തിനൊപ്പം വിദേശത്തേക്ക് പോയി. അവിടെ മികച്ച ജോലി നേടി. ഇതിനിടെയാണ് സ്വപ്ന കടന്നു വരുന്നത്. സ്വപ്നയും സിരിത്തും പരിചയത്തിലായതോടെ സരിത്തിനും ഭാര്യയ്ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി. ഭാര്യ പലപ്പോഴും സ്വപ്നയുമായുള്ള ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സരിത്ത് തയ്യാറായില്ല. തുടര്‍ന്ന് ഭാര്യ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് യുവതിയെ സ്വപ്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി കോടതിയെ സമീപിപിച്ചത്.