കൊച്ചി- സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ കോടതിയിൽ എത്തിച്ചു. ഇവരുടെ കോവിഡ് പരിശോധനാഫലം ലഭിക്കാത്തതിനെ തുടർന്ന് നാളെയാകും ഇവരെ കസ്റ്റഡിയിൽ വാങ്ങുക. ഇന്നലെ വൈകിട്ടാണ് ഇവരെ എൻ.ഐ.എ സംഘം ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. എൻ.ഐ.എ ജഡ്ജി എൻ.കൃഷ്ണകുമാറിന് മുന്നിലാണ് പ്രതികളെ ഹാജരാക്കിയത്.