ഉജ്ജയിന്‍- ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന വികാസ് ദുബെയെ പിടികൂടാന്‍ ക്ഷേത്ര കാവല്‍ക്കാരോട് നിര്‍ദേശിച്ച മഹാകല്‍ ക്ഷേത്ര സുരക്ഷാ ഓഫീസര്‍ റൂബി യാദവിനെ ചുമതയില്‍നിന്ന് മാറ്റി. ഇവരാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ വികാസിനെ നിരീക്ഷിക്കാനും പിടികൂടാനും കാവല്‍ക്കാരോട് ആവശ്യപ്പെട്ടിരുന്നുതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മധ്യപ്രദേശില്‍നിന്ന് യു.പിയിലെത്തിച്ച വികാസ് ദുബെ
വെള്ളിയാഴ്ച രാവിലെ കാണ്‍പൂരിന്റെ പ്രാന്തപ്രദേശത്ത് പോലീസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് യു.പി പോലീസിലെ പ്രത്യേക ദൗത്യസംഘത്തിന് കൈമാറിയ ഗുണ്ടാ തലവന്റെ അറസ്റ്റുമായും മരണവുമായും ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ക്ഷേത്ര സുരക്ഷാ ഉദ്യോഗസ്ഥയെ ചുമതലയില്‍നിന്ന് മാറ്റിയത്.
ദുബെയുടെ ഏറ്റുമുട്ടല്‍ കൊലയുമായും ഉജ്ജയിന്‍ സന്ദര്‍ശനവുമായും സഹായികളെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുണ്ട്.
മഹാകല്‍ ക്ഷേത്രത്തില്‍ സുരക്ഷാ ചുമതലണ്ടായിരുന്ന റൂബി യാദവ് ഗുണ്ടാനേതാവിനെ അറസ്റ്റു ചെയ്തതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
ദുബെ ക്ഷേത്രത്തില്‍ എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചുവെന്നും തുടര്‍ന്ന് അയാളെ നിരീക്ഷിക്കാനം പിടികൂടാനും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് ആവശ്യപ്പെട്ടതായും റൂബി യാദവ് പറയുന്നു.
അറസ്റ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉജ്ജയിന്‍ പോലീസ് തയാറായിട്ടില്ല.പ്രതിയെ കൈമാറുന്നതിനു മുമ്പ് കേസെടുത്തിട്ടുമില്ല.