ബാങ്കോക്ക്- തേങ്ങയിടുന്നതിന് കുരങ്ങുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും തായ്‌ലന്‍ഡിനു വിനയായി. രാജ്യത്തിന്റെ നാളികേര കയറ്റുമതിയെ ഗരുതുരമായി ബാധിച്ചിരിക്കയാണ്.
കുരങ്ങുകളെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മന്റെ് ഓഫ് ആനിമല്‍സ് (പെറ്റ) രംഗത്തുവന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ്് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തായ്‌ലന്‍ഡില്‍നിന്നുള്ള നാളികേര ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കയാണ്.
രാജ്യത്ത് തേങ്ങയിടുന്നതിന് കുരങ്ങുകളെ വ്യാപകമായി ഉപയോഗിക്കില്ലെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് തായലന്‍ഡ് അധികൃതര്‍. കയറ്റുമതിക്കായി തേങ്ങയിടുന്നതിന് കുരങ്ങുകളെ ആശ്രയിക്കുന്നില്ലെന്നും ഏതാനും കുരങ്ങുകള്‍ക്ക് മാത്രമാണ് പരിശീലനം നല്‍കുന്നതെന്നും പരിശീലനം നല്‍കുന്ന നിരുണ്‍ വോങ് വാനിച്ച് പറയുന്നു.
ആറുമുതല്‍ ഏഴ് വരെ കുരങ്ങുകളെ മാത്രമാണ് ഒരു വര്‍ഷം പരിശീലിപ്പിക്കുന്നതെന്ന് നിരുണ്‍ പറഞ്ഞു.