കൊണ്ടോട്ടി- വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തുന്ന വിമാനങ്ങളില്‍ നാളെ മുതല്‍ യു.എ.ഇയിലേക്ക് വിമാന സര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസ് നാളെ മുതല്‍ 26 വരെയുളള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കരിപ്പൂര്‍ 15, കൊച്ചി-21, തിരുവനന്തപുരം-ഒമ്പത്, കണ്ണൂര്‍ ഏഴ് സര്‍വീസുകള്‍ ഉള്‍പ്പടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് നിന്നും 52 സര്‍വീസുകളുളളത്.
റസിഡന്റ് വിസയുളളവര്‍ക്ക് മാത്രമാണ് യാത്രക്ക് അനുമതി. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറുകള്‍ക്കുളളില്‍ കോവിഡ് പി.സി.ആര്
ടെസ്റ്റില്‍ നെഗറ്റീവായവര്‍ക്ക് പോകാം. ഇതോടൊപ്പം ദുബായ് സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം, ക്വാറന്റൈന് വിശദാംശങ്ങള്‍ എന്നിവ ഓണ്‍ലൈനായി നല്‍കുകയും വേണം. ഷാര്‍ജ,അബൂദാബി, ദുബായ് എന്നിവടങ്ങളിലേക്കാണ് സര്‍വീസുണ്ടാവുക. നാളെ രാവിലെ 10.30 ന് കരിപ്പൂരില്‍നിന്ന് ഷാര്‍ജ, തിരുവനന്തപുരത്ത് നിന്ന് 10.15 ന് ദുബായ്, കണ്ണൂരില്‍നിന്ന് 11 ന് ദുബായ് എന്നിവി ടങ്ങളിലേക്ക് യാത്രക്കാരുമായി വിമാനം പറക്കും.