Sorry, you need to enable JavaScript to visit this website.

കോറോണക്കാലത്തെ ഓട്ടോറിക്ഷ; വാഷ്‌ബേസിനും സാനിറ്റൈസറും ഇതിലുണ്ട്

മുംബൈ- കൊറോണ കാലത്തിന്റെ സവിശേഷത മനസ്സിലാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സംവിധാനങ്ങളോട് ഓടുന്ന ഓട്ടോറിക്ഷ ശ്രദ്ധയാകര്‍ഷിച്ചു. യാത്രകാര്‍ക്ക് കൈ കഴുകുന്നതിനും മറ്റുമായി ഓട്ടോയുടെ ഉള്ളില്‍ ഒരു വാഷ് ബേസിനും പൈപ്പും നല്‍കിയിട്ടുണ്ട്. ഇതിലേക്ക് വെള്ളമെത്തിക്കാന്‍ വലത് വശത്തായി ഒരു ചെറിയ ടാങ്കുമുണ്ട്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയവയും സത്യവാന്‍ ഗീത് എന്നയാളുടെ ഓട്ടോയില്‍ ഒരുക്കിയിട്ടുണ്ട്. ഓട്ടോയുടെ സൈഡില്‍ ചെടിചട്ടിയിലായി കുറച്ച് ചെടികളും വളര്‍ത്തുന്നുണ്ട്.

കോവിഡ്19 പ്രതിരോധത്തിന് പുറമെ, ഹൈടെക് സംവിധാനങ്ങളും  ഓട്ടോയിലുണ്ട്.  മൊബൈല്‍ ഫോണ്‍-ലാപ്‌ടോപ് ചാര്‍ജിംഗ് സംവിധാനം, വൈഫൈ, മൊബൈല്‍ കണക്ടഡ് ടിവി, ബ്ലൂടൂത്ത് സ്പീക്കര്‍, വാട്ടര്‍ പ്യൂരിഫയര്‍, ഫാന്‍ എല്ലാമുണ്ട്.
 
ഓട്ടോയുടെ പുറത്ത് കോവിഡ് പ്രതിരോധ സന്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. കോവിഡ് ബാധിതര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവക്കൊപ്പം കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള നന്ദി കുറിപ്പും അദ്ദേഹത്തിന്റെ ഓട്ടോയിലുണ്ട്.

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ഈ ഓട്ടോയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

 

Latest News