ജനീവ- കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെങ്കിലും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനം ഗബ്രെയാസിസ്.
കഴിഞ്ഞ ആറാഴ്ചക്കിടെ കോവിഡ് രോഗികള്‍ ഇരട്ടിയായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവി അടക്കമുള്ള സ്ഥലങ്ങളിലെ അനുഭവം വെച്ച് രോഗം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം വെര്‍ച്വല്‍ സമ്മേളനത്തില്‍ പറഞ്ഞു.
ഇറ്റലി, സ്‌പെയിന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളേയും അദ്ദേഹം എടുത്തുപറഞ്ഞു.