Sorry, you need to enable JavaScript to visit this website.

ടിക് ടോക്ക് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് അബദ്ധമെന്ന് ആമസോണ്‍

വാഷിംഗ്ടണ്‍- ജീവനക്കാരുടെ ഫോണില്‍നിന്ന് ജനപ്രിയ വിഡിയോ ആപ്പായ ടിക് ടോക് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് അബദ്ധമാണെന്ന് ആമസോണ്‍.

ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് ഇ-മെയില്‍ അയച്ച് അഞ്ച് മണിക്കൂറിനുശേഷമാണ് കമ്പനി പിന്നോട്ടു പോയത്.

ടിക് ടോക് സംബന്ധിച്ച് തങ്ങളുടെ നയത്തില്‍ മാറ്റമില്ലെന്നും ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആമസോണ്‍ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനോ കമ്പനി വക്താവ് ജാകി ആന്‍ഡേഴ്‌സണ്‍ തയാറായില്ല.

ചൈനീസ് ഉടമസ്ഥതയും സുരക്ഷാ ഭീഷണിയുമാണ്
ആപ്പ് ഡിലീറ്റ് ആദ്യം അയച്ച ഇമെയിലില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

 

Latest News