നേപ്പാളില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലില്‍ 22 മരണം

കാഠ്മണ്ഡു- നേപ്പാളില്‍ തുടരുന്ന കനത്ത മഴയ്ക്കിടെ വിവിധ സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കസ്‌കി ജില്ലയില്‍ മൂന്ന് കുട്ടികളടക്കം ഏഴു പേരാണ് മരിച്ചത്. വീട് ഒലിച്ചുപോയാണ് ഇവരില്‍ അഞ്ച് പേരുടെ മരണം. ലാംജങ് ജില്ലയില്‍ രണ്ടു മണ്ണിടിച്ചിലിലായി ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേര്‍ മരിച്ചു.

മ്യാഗഡി ജില്ലയില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജാജര്‍കോട്ട് ജില്ലയില്‍ 12 പേര്‍ ഒലിച്ചു പോയതില്‍ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

 

Latest News