നിലമ്പൂര്‍- പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന ഡിജി ഡ്രീംസ് സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിക്ക് അകമ്പാടത്ത് തുടക്കമായി. ചാലിയാര്‍ പഞ്ചായത്ത് കാര്യാലയത്തിനു സമീപം അകമ്പാടം പാലച്ചുവടില്‍ ഓണ്‍ലൈന്‍ വഴി സിനിമാതാരം മമ്മൂട്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കോളജ് വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനു സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും ഒരുക്കി കൊടുക്കുന്നത് സംസ്ഥാനത്തു തന്നെ ആദ്യമാണെന്നും പദ്ധതി ഏറെ അഭിനന്ദനാര്‍ഹമാണെന്നും മമ്മൂട്ടി പറഞ്ഞു. പദ്ധതിയിലൂടെ നിര്‍ധനരായ 20 വിദ്യാര്‍ഥികള്‍ക്കു മമ്മൂട്ടിയുടെ വകയായുള്ള സ്മാര്‍ട്ട് ഫോണുകള്‍ ചടങ്ങില്‍് പി.വി അബ്ദുള്‍ വഹാബ് എം.പി സമ്മാനിച്ചു. പി.കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.ടി. ഉസ്മാന്‍, വാര്‍ഡംഗം പദ്മജ പ്രകാശ്, പഞ്ചായത്തംഗം പൂക്കോടന്‍ നൗഷാദ്, അമല്‍ കോളേജ് മാനേജര്‍ പി.വി. അലി മുബാറക്ക്, പി.എം. ഉസ്മാനലി, ജെഎസ്എസ.് ഡയറക്ടര്‍ ഉമ്മര്‍ കോയ, അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം. അബ്ദുല്‍ സാക്കിര്‍ എന്നിവര്‍ സംസാരിച്ചു.