Sorry, you need to enable JavaScript to visit this website.

ഖാബൂസ് സുല്‍ത്താന്റെ ഓര്‍മക്കായി ഒമാനില്‍ പുതിയ 50 റിയാല്‍ കറന്‍സി

മസ്‌കത്ത്- രാജ്യം അമ്പതാമത് നവോത്ഥാന വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ 50 റിയാല്‍ നോട്ട് പുറത്തിറക്കി. ആധുനിക ഒമാന്റെ ശില്‍പിയായ അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഓര്‍മക്കായാണ് അദ്ദേഹത്തിന്റെ ചിത്രവുമായി പുതിയ നോട്ട് പുറത്തിറക്കിയത്. ഈ മാസം തന്നെ പുതിയ കറന്‍സി വിപണിയിലെത്തും. ഈ വര്‍ഷം അവസാന പാദത്തില്‍ പുതിയ 20 റിയാല്‍, 10 റിയാല്‍, അഞ്ച് റിയാല്‍, ഒരു റിയാല്‍, 100 ബൈസ നോട്ടുകളും പുറത്തിറക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

Latest News